ഹരിപ്പാട്: കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യം ഒരുക്കുന്നതിനു വേണ്ടി കെ.എസ്.എഫ്.ഇ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ഹരിപ്പാട് നഗരസഭയിലെ അങ്കണവാടികൾക്ക് ടി.വി നൽകുന്നതിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവ്വഹിച്ചു. ടിവിയുടെ വിലയുടെ 75 ശതമാനം കെ.എസ്.എഫ്.ഇ നൽകും. ബാക്കി തുക സ്പോൺസർമാരിൽ നിന്നും കണ്ടെത്തും. ഹരിപ്പാട് ബ്രാഞ്ച് മാനേജർ മനോജ് കുമാർ , മുനിസിപ്പൽ ചെയർപേഴ്സൺ വിജയമ്മ പുന്നൂർമഠം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശ്ശേരി, യുവജന ക്ഷേമ ബോർഡ് അംഗം എസ്.ദീപു എന്നിവർ സംസാരിച്ചു.