കായംകുളം: എസ്.എൻ.ഡി.പി യോഗം യൂണിയനിലെ ചിറക്കടവം തെക്ക് 4258ാം നമ്പർ ശാഖയോഗത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
യൂണിയന്റെ ഗുരുകീർത്തി പുരസ്‌കാരവും ശാഖായോഗത്തിന്റെ ശ്രീനാരായണഗുരു പുരസ്‌കാരവും ക്യാഷ് അവാർഡും യൂണിയൻ സെക്രട്ടറി പി. പ്രദീപ് ലാൽ വിതരണം ചെയ്തു. യൂണിയൻ പ്രസിഡന്റ് വി.. ചന്ദ്രദാസ് മുഖ്യ പ്രഭാഷണം നടത്തി.ശാഖ പ്രസിഡന്റ് കെ. സുധീർദത്തന്റെ അധ്യഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ഇൻ ചാർജ് എം. രമേശൻ, യോഗം ഡയറക്ടർ ബോർഡ് അംഗം ബിജു മഠത്തിൽ, യൂണിയൻ കൗൺസിലർമാരായ പനക്കൽ ദേവരാജൻ, വിഷ്ണു പ്രസാദ്, പി.എസ്. ബേബി, ശാഖ വൈസ് പ്രസിഡന്റ് കെ.എസ് സുനിൽ, ആർ.പ്രശോഭൻ, ഹരിദാസ്, രാജേന്ദ്രൻ, ഷാജി, സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.