അമ്പലപ്പുഴ : പിണറായി സർക്കാർ രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് എസ്. പ്രഭുകുമാർ അമ്പലപ്പുഴ ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ ഉപവസിച്ചു.ഉപവാസ സമരം ഡി.സി.സി ജനറൽ സെക്രട്ടറി എസ്.സുബാഹു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി. ദിൽജിത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ ഷുക്കൂർ, ഡി.സി.സി ജനറൽ സെക്രട്ടറി പി. സാബു, മഹിള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിന്ദു ബൈജു, നജ് മൽ ബാബു, എ.ആർ. കണ്ണൻ, വി.ആർ.രജിത്ത്, രാജേഷ് സഹദേവൻ, ബഷിർ തട്ടാപറമ്പിൽ ,നസീർ സലാം, സി.രാജു, പി.സി.അനിൽകുമാർ ,മൈക്കിൾ പി ജോൺ ,എം .പി. മുരളികൃഷ്ണൻ, റോസ് ദലീമ, രാജേശ്വരി ക്യഷ്ണൻ, തുടങ്ങിയവർ സംസാരിച്ചു. സമാപന സമ്മേളനം ആർ.എസ്.പി ജില്ലാ സെക്രട്ടറി അഡ്വ. ബി.രാജശേഖരൻ ഉദ്ഘാടനം ചെയ്തു.