ആലപ്പുഴ: അന്ത്യോദയ അന്നയോജന എ.എ.വൈ കാർഡിന് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യമായും ഒരു കിലോ പഞ്ചസാര 21 രൂപയ്ക്കും ലഭിക്കും. കേന്ദ്ര സർക്കാരിന്റെ പി.എം.ജി.കെ.എ.വൈ പ്രകാരം എ.എ.വൈ. കാർഡിലെ ഓരോ അംഗത്തിനും നാലു കിലോ അരിയും ഒരു കിലോ ഗോതമ്പും വീതം സൗജന്യമായി ലഭിക്കും. മുൻഗണനാ വിഭാഗം (പി.എച്ച്.എച്ച്) കാർഡിലെ ഓരോ അംഗത്തിനും നാലു കിലോ അരിയും ഒരു കിലോ ഗോതമ്പും കിലോയ്ക്ക് രണ്ടു രൂപ നിരക്കിൽ ലഭിക്കും. കേന്ദ്ര സർക്കാരിന്റെ പി.എം.ജി.കെ.എ.വൈ പ്രകാരം പി.എച്ച്.എച്ച്. കാർഡിലെ ഓരോ അംഗത്തിനും നാലു കിലോ അരിയും ഒരു കിലോ ഗോതമ്പും വീതം സൗജന്യമായി ലഭിക്കും.

പൊതുവിഭാഗം സബ്സിഡി എൻ.പി.എസ്. കാർഡിലെ ഓരോ അംഗത്തിനും രണ്ടു കിലോ അരി വീതം കിലോയ്ക്ക് നാലു രൂപ നിരക്കിൽ ലഭിക്കും. ലഭ്യതയ്ക്കനുസരിച്ച് കാർഡിന് ഒരു കിലോ മുതൽ മൂന്നു കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ നൽകും. പൊതുവിഭാഗം എൻ .പി.എൻ.എസ് കാർഡിന് അഞ്ച് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിലും കാർഡിന് ഒരു കിലോ മുതൽ മൂന്നു കിലോ വരെ ആട്ട കിലോയ്ക്ക് 17രൂപ നിരക്കിലും ലഭിക്കും.