ഹ​രി​പ്പാ​ട്: മ​ണ്ഡ​ല​ത്തിൽ ഹ​യർ സെ​ക്കൻഡറി പ​രീ​ക്ഷ​യിൽ മി​ക​ച്ച​ വി​ജ​യം നേ​ടി​യ വി​ദ്യാർ​ത്ഥി​ക​ളു​ടെ ക​രി​യർ വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല വെ​ബ്ബി​നാർ സം​ഘ​ടി​പ്പി​ച്ചു. ഡോ.ടി.പി സേ​തു​മാ​ധ​വ​നാ​ണ് കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ച​ത്. തൊ​ഴിൽ സാദ്​ധ്യ​ത​യു​ള്ള കോ​ഴ്‌​സു​ക​ൾ തി​​ര​ഞ്ഞൈ​ടു​ക്കാൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി​ദ്യാർത്ഥി​കളോട് പ​റ​ഞ്ഞു. പു​സ്​ത​ക​ത്തി​ലും, പഠ​ന​ത്തി​ലും മാ​ത്ര​മാ​യി ഒ​തു​ങ്ങാ​തെ സർ​ഗ്ഗാ​ത്മ​ക​വും, സാ​മൂ​ഹ്യ​പ്ര​സ​ക്തി​യു​ള്ള​തു​മാ​യ പഠ​നേ​ത​ര പ്ര​വർ​ത്ത​ന​ങ്ങൾ​ക്കു കൂ​ടി സ​മ​യം വി​നി​യോ​ഗി​ക്ക​ണം. സ്​കൂൾ, കോ​ളേ​ജ് കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ല​ഹ​രി​വി​മു​ക്ത പ്ര​വർ​ത്ത​നം, പ​ച്ച​ക്ക​റി​കൃ​ഷി, വാ​യ​നാ​ക്ല​ബു​കൾ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളിൽ സ​ജീ​വ​മാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നൂ​റ് കു​ട്ടി​ക​ളാ​ണ് വെ​ബ്ബി​നാർ സീ​രീസി​ന്റെ ആ​ദ്യ ഘ​ട്ട​ത്തിൽ പ​ങ്കെ​ടു​ത്ത​ത്.