ഹരിപ്പാട് : ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഹരിപ്പാട് മണ്ഡലത്തിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ജില്ലാ കളക്ടർ, തഹസിൽദാർ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുമായി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ചർച്ച നടത്തി. വീടുകളിൽ വെള്ളം കയറിയവരെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിക്കാൻ നടപടി സ്വീകരിക്കണം. വീടുകൾ പൂർണമായും ഭാഗി​കമായും തകർന്നവർക്ക് അടിയന്തര സഹായം എത്തിക്കണം. കയർ, മത്സ്യ തൊഴിലാളികൾക്കും തീരദേശ വാസികൾക്കും അടിയന്തിര സഹായം എത്തിക്കണം. കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളിൽ അടിയന്തിര പ്രതിരോധ പ്രവർത്തനങ്ങൾ നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു