ചാരുംമൂട് :കോൺഗ്രസ്‌ വേടരപ്ലാവ് വാർഡ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വേടരപ്ലാവ് ഗവ.എൽ പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി ടി.പാപ്പച്ചൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു. വാർഡ് പ്രസിഡന്റ്‌ ജനു എം.ശാമുവേൽ അധ്യക്ഷത വഹിച്ചു. പി.ബി.ഹരികുമാർ, ജി.മാധവൻകുട്ടി,സുരേന്ദ്രൻ, രവീന്ദ്രൻപിള്ള, ജോൺ ജോർജ് തുടങ്ങിയവർ സംസാരിച്ചു.