ചാരുംമൂട് : മുഖ്യമന്ത്രി രാജിവയ്ക്കുക, സ്വർണ്ണക്കടത്ത് കേസ് സി.ബി.ഐ അന്വഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് നേതാക്കൾ ചാരുംമൂട് കോൺഗ്രസ് ഭവനിൽ ഉപവാസം നടത്തി.
ഡി.സി.സി ജനറൽ സെകട്ടറി രാജൻ പൈനുംമൂട്, നൂറനാട് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ എസ്. സാദിഖ്, ജി.ഹരിപ്രകാശ്,എസ്.അനിൽരാജ്,വേണു കാവേരി എന്നിവരാണ് ഉപവസിച്ചത്. കെ .പി.സി.സി ജനറൽ സെകട്ടറി കോശി.എം.കോശി ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് കമ്മിറ്റി പ്രസിഡന്റ് ജി.വേണു അദ്ധ്യക്ഷനായി. ഉപവാസം നടത്തിയ നേതാക്കൾക്ക് കൊടിക്കുന്നിൽ സുരേഷ് എം.പി അഭിവാദ്യം അർപ്പിച്ചു.
കെ.പി.സി.സി നിർവ്വാഹക സമിതിയംഗം കെ.സാദിഖ് അലിഖാൻ , അബ്ദുൾ ജബ്ബാർ തുടങ്ങിയവർ സംസാരിച്ചു.