തുറവുർ: സ്വർണ കടത്ത് കേസ് സി.ബി.ഐ.അന്വേഷിക്കുക, മുഖ്യമന്ത്രി രാജി വയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു അരൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സേവ് കേരള കാമ്പയിൻ അഡ്വ. ഷാനിമോൾ ഉസ്മാൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ദിലീപ് കണ്ണാടൻ അദ്ധ്യക്ഷത വഹിച്ചു. കെ.ഉമേശൻ, കെ .രാജീവൻ,എം.കമാൽ, പി.വി. ശിവദാസൻ , കെ.വി. സോളമൻ, എസ്..ചന്ദ്രമോഹൻ, കെ.ആർ.രാജു ,വി.ജി ജയകുമാർ എന്നിവർ നേതൃത്വം നൽകി.