കായംകുളം : കായംകുളം മണ്ഡലത്തിലെ ഏഴ് പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. നഗരസഭ പ്രദേശത്ത് നാല് പേർക്കും, കണ്ടല്ലൂർ, ചെട്ടികുളങ്ങര, കൃഷ്ണപുരം പഞ്ചായത്തുകളിൽ ഒരാൾക്ക് വീതവുമാണ് ഇന്നലെ രോഗബാധ. നഗരസഭ ഒൻപതാം വാർഡിൽ ഒരാൾക്കും നാൽപ്പതാം വാർഡിൽ രണ്ടു പേർക്കും ഇരുപതാം വാർഡിൽ ഒരാൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇതുവരെ 233 പേർക്കാണ് മണ്ഡലത്തിൽ കൊവിഡ് സ്ഥിരീകരിച്ചത് . മണ്ഡലത്തിലെ കണ്ടെയിൻമെൻറ് സോണുകൾ: ചെട്ടികുളങ്ങര പഞ്ചായത്തിലെ 1, 2,3,21 വാർഡുകൾ, കായംകുളം മുനിസിപ്പാലിറ്റിയിലെ 4, 9 വാർഡുകൾ.