ആലപ്പുഴ: ഇന്നലെ ജില്ലയിൽ 60 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 951ആയി. ആറു പേർ വിദേശത്ത് നിന്നും എട്ട് പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 46 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗബാധ.
ഒമാനിൽ നിന്നെത്തിയ 32 വയസ്സുള്ള മാവേലിക്കര, പാണ്ടനാട് സ്വദേശികൾ, ന്യൂയോർക്കിൽ നിന്നെത്തിയ മാവേലിക്കര സ്വദേശി, സൗദിയിൽ നിന്നെത്തിയ തെക്കേക്കര, നെുമുടി, വെട്ടിയാർ സ്വദേശിക, ലഡാക്കിൽ നിന്നെത്തിയ പെരിങ്ങാല സ്വദേശി, ഊട്ടിയിൽ നിന്നെത്തിയ കുത്തിയതോട് സ്വദേശി, ബാംഗ്ലൂരിൽ നിന്നെത്തിയ പത്തിയൂർ സ്വദേശി, ഊട്ടിയിൽ നിന്നെത്തിയ കുത്തിയതോട് സ്വദേശി, ബാംഗ്ലൂരിൽ നിന്നെത്തിയ പത്തിയൂർ സ്വദേശി, കർണാടകയിൽ നിർത്തിയ ചെറിയനാട് സ്വദേശി, മുംബൈയിൽ നിന്നെത്തിയ രണ്ട് പുലിയൂർ സ്വദേശിനികൾ എന്നിവർക്കാണ് രോഗബാധ.
ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ: 6949
ആലപ്പുഴ മെഡി.ആശുപത്രിയിൽ: 344
ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ: 50
തുറവൂർ ഗവ.ആശുപത്രിയിൽ:52
കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ:220