ചേർത്തല:രോഗവ്യാപനം തീവ്രമായ കടക്കരപ്പള്ളിയിൽ നേരിയ ആശ്വാസം.കഴിഞ്ഞ രണ്ടു ദിവസമായി പോസി​റ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.ഏഴാം വാർഡിൽ നടത്തിയ സ്രവപരിശോധനയിൽ 37 ഫലവും നെഗ​റ്റീവായത് പ്രതീക്ഷയായി. ഇവിടെ 38 ഫലങ്ങൾ കൂടിയാണ് വരാനുള്ളത്.ഇതുവരെ 104 പേർക്കാണ് പഞ്ചായത്തിൽ മാത്രം രോഗം സ്ഥിരീകരിച്ചത്.പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ആഷയുടെ നേതൃത്വത്തിൽ 1000ത്തിലധികം പേരെ സ്രവപരിശോധനക്ക് വിധേയരാക്കി.ജിവനക്കാരുടെ അഭാവമാണ് ഇവിടെ ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് തടസമാകുന്നത്.പഞ്ചായത്ത് ഭരണ സമിതിയുടെ ഇടപെടലും കാര്യക്ഷമമായി നടക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.പരിശോധനാ ക്യാമ്പുകളിൽ സ്ഥിരമായി ഒരു വിഭാഗം ജീവനക്കാർ മാത്രമാണ് പ്രവർത്തിക്കുന്നത്.കൂടുതൽ ജീവനക്കാരെ വിന്യസിച്ച് പരിശോധനകളുടെ എണ്ണം കൂട്ടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.