അമ്പലപ്പുഴ: മഴയിൽ ജലനിരപ്പ് ഉയർന്നതോടെ തോട്ടപ്പള്ളി പൊഴിമുഖത്ത് നീരൊഴുക്കു ശക്തമായി. കിഴക്കൻ വെള്ളം കൂടുതലായി ഒഴുകിയെത്താനുള്ള സാദ്ധ്യത കണക്കിലെടുത്ത് വെള്ളിയാഴ്ച രാത്രിയോടെ ഹിറ്റാച്ചികൾ ഉപയോഗിച്ച് പൊഴി മുഖത്ത് 393 മീറ്റർ വീതിയിൽ മണൽ നീക്കം ആരംഭിച്ചു. നിലവിൽ പൊഴി മുഖത്തുണ്ടായിരുന്ന രണ്ട് ലോങ്ങർ ഹിറ്റാച്ചികൾക്ക് പുറമെ മറ്റു രണ്ട് യന്ത്രങ്ങൾ കൂടി എത്തിച്ചാണ് മണൽ നീക്കുന്നത്. വേലിയേറ്റ സാദ്ധ്യത കൂടി കണക്കിലെടുത്തേ മുഴുവൻ മണലും മാറ്റുകയുള്ളു എന്ന് ഇറിഗേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നീരൊഴുക്കിനായി 120 മീറ്റർ വീതിയിൽ പൊഴി മുറിച്ചത്. ഒഴുക്ക് ശക്തിയാർജിച്ചതോടെ വീതി 150 മീറ്ററിലധികം വർദ്ധിച്ചിരുന്നു.