ചാരുംമൂട് : തോരാത്ത മഴയിൽ കൃഷിയിടങ്ങളിലും, താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറിയതോടെ ചാരുംമൂട് മേഖലയിൽ ലക്ഷങ്ങളുടെ കൃഷി നാശം. നൂറനാട്, താമരക്കുളം, പാലമേൽ, ചുനക്കര പഞ്ചായത്തുകളിലാണ് നാശനഷ്ടം. ഓണത്തിന് വിളവെടുക്കേണ്ട ഏത്തവാഴകളടക്കം നൂറുകണക്കിന് വാഴകൾ ഒടിഞ്ഞു വീണു. കിഴങ്ങുവർഗ്ഗങ്ങളടക്കം കരകൃഷികൾ വ്യാപകമായി നശിച്ചു. . വെട്ടിക്കൊണ്ടിരിക്കുന്ന റബ്ബർ മരങ്ങൾ കാറ്റിൽ ഒടിഞ്ഞും പിഴുതും നിലം പതിച്ചു. വെറ്റില കൃഷികളും നശിച്ചു. കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിൽ ഒടിഞ്ഞു വീണ വൈദ്യുതി പോസ്റ്റുകൾ ഭൂരിപക്ഷവും മാറ്റിയിട്ടതിനെത്തുടർന്ന് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായി.