മാന്നാർ : പഠന സഹായ പദ്ധതിയുടെ ഭാഗമായി ചെന്നിത്തല ലൈറ്റ്‌സ് വാട്ട്‌സ്ആപ്പ് കൂട്ടായ്മ ഒരു വിദ്യാർത്ഥിക്ക് കൂടി ടിവി നൽകി. കൂട്ടായ്മയുടെ വൈസ് പ്രസിഡന്റ് നന്ദകുമാർ സിദ്ധാശ്രമം. മഹാത്മാ ഗേൾസ് ഹൈസ്‌കൂളിലെ വിദ്യാർത്ഥിനിക്ക് ടിവി കൈമാറി. സമിതി പ്രസിഡന്റ് സതീഷ് ചെന്നിത്തല അധ്യക്ഷത വഹിച്ചു. ജെയിൻ ജോർജ്, അജിത് കുമാർ, ജോൺ ബെഹനാൻ, അരുണ കരുണാകരൻ, അഞ്ജലി കൃഷ്ണൻ, എ.സിന്ധു, ആർ. രാജശ്രീ, എസ്.കെ. സൗമ്യ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.