ആലപ്പുഴ: പാണാവള്ളി പഞ്ചായത്തിലെ വാർഡ് 5, അരൂർ പഞ്ചായത്തിലെ 6,10 വാർഡുകൾ എന്നിവ കണ്ടെയിൻമെന്റ് സോണുകളാക്കി.
രോഗവ്യാപനം നിയന്ത്രണവിധേയമായെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടംതുരുത്ത് പഞ്ചായത്തിലെ എല്ലാ വാർഡുകളും തുറവൂർ പഞ്ചായത്തിലെ എല്ലാ വാർഡുകളും കണ്ടെയിൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി.