അമ്പലപ്പുഴ: അപകടാവസ്ഥയിൽ നിന്ന തണൽ മരം കടപുഴകി വീണ് വൈദ്യുതി ബന്ധം നിലച്ചു. വണ്ടാനം കുറവൻ തോട് ജംഗ്ഷനു കിഴക്ക് വെള്ളാപ്പള്ളി മുക്കിന് സമീപത്തെ തോടിന്റെ കരയിൽ നിന്ന മരമാണ് കടപുഴകിയത്. ശനിയാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം. പഴയ നടക്കാവ് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി സമീപത്തെ ട്രാൻസ്ഫോർമർ, വീടുകൾ, പലചരക്കു കട എന്നിവയുടെ സുരക്ഷയെ മുൻനിർത്തി മരം മറച്ചു നീക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കരാറുകാർ ഇതു ചെവിക്കൊണ്ടില്ലന്ന് നാടുകാർ പറയുന്നു. വൈദ്യുതി കമ്പികളിലേക്കാണ് മരം പതിച്ചത്. ട്രാൻസ്ഫോർമർ സ്ഥാപിച്ചിരുന്ന അടിത്തറക്കും കേടുപാടുണ്ടായി.