വള്ളികുന്നം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികൾക്ക് മുഖ്യമന്ത്രിയുമായും ഓഫീസുമായും അടുപ്പമുണ്ടായിരുന്നുവെന്ന എൻ ഐ എ യുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്കസേരയിൽ തുടരാൻ പിണറായിക്ക് അർഹതയില്ലെന്ന് കെ പി സി സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് ആവശൃപ്പെട്ടു. ജില്ല, ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളുടെ സത്യാഗ്രഹസമരം വള്ളികുന്നത്ത് പ്രിയദർശിനി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു. അദ്ദേഹം.കോൺഗ്രസ് വള്ളികുന്നം കിഴക്ക് മണ്ഡലം പ്രസിഡന്റ് ശാനി ശശി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ബി.രാജലക്ഷ്മി, മീനു സജീവ്, പി.രാമചന്ദ്രൻപിള്ള, ജി.രാജീവ്കുമാർ, വള്ളികുന്നം ഷൗക്കത്ത്, എസ്.വൈ.ഷാജഹാൻ, ഡി.തമ്പാൻ, മഠത്തിൽ ഷുക്കൂർ, ആർ.വിജയൻപിള്ള, സണ്ണി തടത്തിൽ, നന്ദനംരാജൻപിള്ള, ഇലഞിക്കൽ പ്രകാശ്, ശങ്കരൻകുട്ടി നായർ, ടി.കെ.സൈനുദ്ദീൻ, പുഷ്പാംഗദൻ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.