ആരോഗ്യ പ്രവർത്തകർക്കും രോഗം
ആലപ്പുഴ: ജില്ലയിൽ ഇന്നലെ 168 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 1019 ആയി. 13 പേർ വിദേശത്ത് നിന്നും 18 പേർ അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 134 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു, ഒരു മരണവും.
ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി. പാണാവള്ളി സ്വദേശി പുരുഷോത്തമൻ (84), കഴിഞ്ഞ വ്യാഴാഴ്ച കുഴഞ്ഞു വീണു മരിച്ച കടക്കരപ്പള്ളി മാടവന വീട് ജെറിൻ ജോർജ് (30) എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 100 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയതോടെ 1462 ഇന്നലെ വരെ രോഗമുക്തരായി.
# രോഗം സ്ഥിരീകരിച്ചവർ
ഇറാഖിൽ നിന്നെ ത്തിയ ആലപ്പുഴ സ്വദേശി, സൗദിയിൽ നിന്നെത്തിയ ചേർത്തല സ്വദേശി, ദുബായിൽ നിന്നെത്തിയ പുല്ലുകുളങ്ങര സ്വദേശി, സൗദിയിൽ നിന്നെത്തിയ മണ്ണഞ്ചേരി സ്വദേശി, ഖത്തറിൽ നിന്നെത്തിയ പട്ടണക്കാട് സ്വദേശിനിയായ പെൺകുട്ടി, ഖത്തറിൽ നിന്നെത്തിയ പട്ടണക്കാട് സ്വദേശിനി, മസ്കറ്റിൽ നിന്നെത്തിയ ചെറിയനാട് സ്വദേശി, ഒമാനിൽ നിന്നെത്തിയ പുലിയൂർ സ്വദേശി, ദുബായിൽ നിന്നെതിയ കായംകുളം സ്വദേശിനി, അബുദാബിയിൽ നിന്നെത്തിയ ചേപ്പാട് സ്വദേശി, സൗദിയിൽ നിന്നെത്തിയ മാവേലിക്കര സ്വദേശി, ബഹറിനിൽ നിന്നെത്തിയ മണ്ണഞ്ചേരി സ്വദേശി, ഖത്തറിൽ നിന്നെത്തിയ ആര്യാട് സ്വദേശി, ഉത്തർപ്രദേശിൽ നിന്നെത്തിയ കരീലക്കുളങ്ങര സ്വദേശി പൂനെയിൽ നിന്നെത്തിയ ചെറുവാരണം സ്വദേശി, ബംഗളുരുവിൽ നിന്നെത്തിയ ആലപ്പുഴ സ്വദേശിനി, പൂച്ചാക്കൽ സ്വദേശിനി, ചെങ്ങന്നൂർ സ്വദേശിനി, ഡൽഹിയിൽ നിന്നെത്തിയ ആലപ്പുഴ സ്വദേശി, ഉത്തർപ്രദേശിൽ നിന്നെത്തിയ ചേർത്തല സ്വദേശി, ഉത്തരാഖണ്ഡിൽ നിന്നെത്തിയ മുഹമ്മ സ്വദേശി, ജമ്മുകാശ്മീരിൽ നിന്നെത്തിയ എസ്.എൽ പുരം സ്വദേശി, ഹൈദരാബാദിൽ നിന്നെത്തിയ വെട്ടയ്ക്കൽ സ്വദേശിനി, കാശ്മീരിൽ നിന്നെത്തിയ പെരിങ്ങാല സ്വദേശി, ആന്ധ്രാപ്രദേശിൽ നിന്നെത്തിയ പട്ടണക്കാട് സ്വദേശി, ഡൽഹിയിൽ നിന്നെത്തിയ ചേരാവള്ളി സ്വദേശിനി, ആസാമിൽ നിന്നെത്തിയ വെട്ടിക്കോട് സ്വദേശി, ഗുജറാത്തിൽ നിന്നെത്തിയ ചേർത്തല സ്വദേശി, ജമ്മു കാശ്മീരിൽ നിന്നെത്തിയ 32 വയസുള്ള കുമാരപുരം സ്വദേശി
.................................................
# ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ: 6580
# ആലപ്പുഴ മെഡി.ആശുപത്രിയിൽ: 314
# ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ: 48
# തുറവൂർ ഗവ.ആശുപത്രിയിൽ:52
# കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ:220