എടത്വാ: പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കുട്ടനാട് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ എടത്വായിൽ നടന്ന സത്യാഗ്രഹം കെ.പി.സി.സി ജനറൽ സെക്രട്ടറി എം. മുരളി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.കെ. സേവ്യർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ റാംസെ ജെ. റ്റി., രമണി എസ്. ഭാനു, സജി ജോസഫ്, അൽഫോൻസ് ആന്റണി എന്നിവർ സത്യാഗ്രഹം നടത്തി. ടിജിൻ ജോസഫ്, ബിജു പാലത്തിങ്കൽ, ജനൂബ് പുഷ്പാകരൻ, ആനി ഈപ്പൻ, അജോ ആന്റണി, എം. വി ഹരിദാസ്, സി. പി ഷൈജേഷ്, വിശ്വൻ വെട്ടത്തിൽ, തങ്കച്ചൻ ആശാംപറമ്പിൽ, ജിജി ചുടുകാട്ടിൽ, ഏലിയാമ്മ വർക്കി, മോൻസി സോണി, സൂക്ഷമ സുധാകരൻ ജിൻസി ജോളി, റോസമ്മ ആന്റണി എന്നിവർ പ്രസംഗിച്ചു.