എടത്വാ: തലവടി ബി.ആർ.സിയുടെ നേതൃത്വത്തിൽ തലവടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഓൺലൈൻ ഹെൽപ്പ് ഡെസ്കിന്റെ പ്രവർത്തനം ആരംഭിച്ചു. തലവടി ഗ്രാമപഞ്ചായത്ത് പ്രസിന്റ് ജനൂപ് പുഷ്പാകരൻ പ്രവർത്തനോദ്ഘടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ അഞ്ജന എസ്., ജയകൃഷ്ണൻ എ.എസ്., മുരുകേഷ് പി.എം എന്നിവർ പ്രസംഗിച്ചു.