അമ്പലപ്പുഴ : തുടർച്ചയായി ഉണ്ടാകുന്ന വൈദ്യുതി മുടക്കം വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തെ ബാധിക്കുന്നത് അടിയന്തരമായി പരിഹരിക്കണമെന്ന് ഐ. എൻ. ടി​. യു. സി. കരുമാടി യൂണിറ്റ് എക്സിക്യൂട്ടി​വ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കരുമാടി - പടഹാരം റോഡിന്റെയും, കരുമാടി സെന്റ് നിക്കൊളാസ് എൽ. പി. എസ്. റോഡിന്റെയും പുനരുദ്ധാരണ പ്രവർത്തനം അടിയന്തരമായി പൂർത്തീകരിച്ച് യാത്രാക്ലേശം പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ കരുമാടി മുരളി അധ്യക്ഷത വഹിച്ചു , ഡി. കൃഷ്ണൻകുട്ടി, റ്റി. ശശി, എൻ. അനിൽ കുമാർ, പി. ജി. സുരേന്ദ്രൻ, മുഹമ്മദ്‌ ഷാഫി, റ്റി. ബേബി, ആർ. രാജേഷ് കുമാർ എന്നിവർ സംസാരിച്ചു.