ആലപ്പുഴ:പ്രമുഖ മലഞ്ചരക്ക് വ്യാപാരിയായിരുന്ന ചാത്തനാട് വാർഡ് അണ്ണാപറമ്പ് സീനത്ത് മൻസിലിൽ പരേതനായ എ.കെ.ബാവയുടെ മകൻ ബി.എ. റഷീദ് (69) നിര്യാതനായി. ചാത്തനാട് മുഹിയുദ്ദീൻ മുസ്ലിം ജമാഅത്തിന്റെ പ്രസിഡന്റായും ,ചാത്തനാട് എം.എം.യു.പി.സ്കൂളിന്റെ മാനേജരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പവർ ഹൗസ് വാർഡിലെ പ്രിൻസ് ഫ്യൂവൽസ് ഉടമയാണ്. ചാത്തനാട് യുവജന വായനശാല പ്രസിഡന്റ്, ആലപ്പുഴ യത്തീംഖാന പ്രസിഡന്റ്, പാറപ്പുറം സാധു സംരക്ഷണ സമിതി പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ. ജഹന. മക്കൾ: ഇയാസ് റഷീദ്, രസ്ന റഷീദ്. മരുമക്കൾ: ഷബീർ (ബാംഗ്ലൂർ) നജ്മ കെ.പി.സി.സി.ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ പിതൃസഹോദര പുത്രനാണ്.