പൂച്ചാക്കൽ: പാണാവള്ളിയിൽ കൊവിഡ് സമ്പർക്ക വ്യാപനം ആശങ്കയുയർത്തുന്നു. ഇന്നലെ പരിശോധനക്ക് വിധേയരായ നൂറു പേരിൽ ഇരുപത്തിരണ്ടു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോൾ 50 രോഗികളാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളത്. വെള്ളിയാഴ്ച രണ്ടു പേർ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.