ആലപ്പുഴ : ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഇ- ലീഡേഴ്സ് കോൺക്ലേവ് 2020 എന്ന പേരിൽ അക്കാദമിക രംഗത്തെ പ്രമുഖരും പ്രഗത്ഭരുമായ വ്യക്തിത്വങ്ങളുമായി വിദ്യാർത്ഥികൾക്ക് സംവദിക്കാൻ ഒരുക്കിയ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ഡോ.കെ.ടി.ജലീൽ നിർവഹിച്ചു. ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് വിവിധ പഠനമേഖലകൾ കണ്ടെത്തുന്നതിനും വ്യക്തിത്വ വികസനത്തിനും നൂതന ജോലി സാധ്യതകൾ പരിചയപ്പെടുത്തുന്നതിനുമായി ആവിഷ്ക്കരിച്ച പദ്ധതിയാണ് പാസ് വേഡ് എക്സ്‌പ്ളോറിംഗ് ഇന്ത്യ . ഡോ. എ.ബി. മൊയ്തീൻ കുട്ടി കോൺക്ളേവിന് നേതൃത്വം നൽകി. അക്കാദമിക് രംഗത്തെ പ്രമുഖരും പ്രഗത്ഭരുമായ വ്യക്തിത്വങ്ങളുമായി സംവദിക്കുവാനുള്ള അവസരം വിദ്യാർത്ഥികൾക്ക് ലഭിച്ചു. ഡോ.സജി മാത്യു ,റജീന ,ഡോ ഹസീന എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നല്കി