mobile

അമ്പലപ്പുഴ:ബന്ധുവായ യുവതിക്ക് മൊബൈൽ ഫോണിൽ അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളുമയച്ച പട്ടാളക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പുറക്കാട് പുന്തല സച്ചു (25) വിനെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. മാസങ്ങൾക്ക് മുമ്പ് ഇയാൾ ഹരിയാനയിൽ നിന്ന് സംഘടിപ്പിച്ച സിം കാർഡ് ഉപയോഗിച്ച് വ്യാജ പ്രൊഫൈലുണ്ടാക്കിയാണ് സന്ദേശങ്ങൾ അയച്ചത്. തുടർന്ന് സൈബർ സെല്ലിലും പൊലീസിലും യുവതി പരാതി നൽകി. 18 ന് നാട്ടിലെത്തി ക്വാറന്റെെനിൽ കഴിഞ്ഞ ഇയാളെ വെള്ളിയാഴ്ച രാത്രിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രാമങ്കരി കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു.