ചേർത്തല: രണ്ട് ദിവസമായി തോരാതെ പെയ്യുന്ന മഴയിൽ താലൂക്കിൽ ജനജീവിതം ദുരിതത്തിലായി. അർത്തുങ്കൽ,അരൂക്കു​റ്റി,കൊക്കോതമംഗലം,വയലാർ എന്നിവിടങ്ങളിലായി നാലുവീടുകൾ മരംവീണ് തകർന്നു.പല സ്ഥലങ്ങളിലും വൈദ്യുതി വിതരണം മണിക്കൂറുകളോളം തടസപ്പെട്ടു.താലൂക്കിലാകെ 3600 ഓളം വീടുകൾവെള്ളക്കെട്ട് ഭീഷണിയിലാണ്.പട്ടണക്കാട്,കടക്കരപ്പള്ളി,ചേർത്തലതെക്ക്,വയലാർ,തുറവൂർ,കുത്തിയതോട്,കോടംതുരുത്ത് തുടങ്ങിയ പഞ്ചായത്തുകളിലാണ് വെള്ളക്കെട്ട് ഭീഷണി കൂടുതൽ. അന്ധകാരനഴി പൊഴിയിലൂടെ കടലിലേക്ക് നീരൊഴുക്ക് ശക്തമായിട്ടുണ്ട്.