gfh

ഹരിപ്പാട്: തുടർച്ചയായ കടലാക്രമണത്തെ തുടർന്ന് തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തിലെ ജനങ്ങളുടെ ജീവിതം ദുരിതത്തിലായി. തൃക്കുന്നപ്പുഴ പഞ്ചായത്തിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. തൃക്കുന്നപ്പുഴ വാഫി കോളേജിൽ ആരംഭിച്ച ക്യാമ്പിൽ 58 കുടുംബങ്ങളിൽ നിന്നായി 180 അംഗങ്ങളാണുള്ളത്. തൃക്കുന്നപ്പുഴ, പതിയാങ്കര ഭാഗങ്ങളിൽ ഉണ്ടായ ശക്തമായ കടലേറ്റത്തെ തുടർന്നാണ് ക്യാമ്പ് ആരംഭിച്ചത്. ആറാട്ടുപുഴ നല്ലാണിക്കൽ എ.വി നിവാസിൽ സുജാതയുടെ വീടിന്റെ കക്കൂസ് കടലാക്രമണത്തിൽ തകർന്നു. ആറാട്ടുപുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ.അരുണിനു ആറാട്ടുപുഴ ബസ് സ്റ്റാൻഡിന് തെക്കുവശം വച്ച് തിരയിൽപ്പെട്ട് കാൽമുട്ടിന് പരിക്കേറ്റു. കൂടാതെ നിരവധി ഇരുചക്രവാഹനങ്ങളും തിരയിൽപ്പെട്ട് വീണു.