അമ്പലപ്പുഴ:സി.ഡി.എസ്. ചെയർപേഴ്‌സണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പുറക്കാട് പഞ്ചായത്ത് ഓഫീസ് അനിശ്ചിതകാലത്തേക്ക് അടച്ചു. കഴിഞ്ഞ ദിവസമാണ് സി.ഡി.എസ്.ചെയർപേഴ്സണും ഇവരുടെ കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന് മുമ്പ് തന്നെ ഇവർ പല തവണ പഞ്ചായത്ത് ഓഫീസിലെത്തിയിരുന്നു. ഗ്രാമ പഞ്ചായത്തംഗങ്ങളും ജീവനക്കാരും ക്വാറന്റൈനിൽ കഴിയാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു.