മാവേലിക്കര: വെള്ളം കയറിയ റോഡിൽ നിന്നു കാൽവഴുതി പുഞ്ചയിൽ വീണ വിമുക്തഭടൻ മരിച്ചു. ചെട്ടികുളങ്ങര കരിപ്പുഴ ആനന്ദഭവനത്തിൽ സി.ആനന്ദൻ (60) ആണ് മരിച്ചത്. വെള്ളം കയറിക്കിടക്കുന്ന കരിപ്പുഴ–കുറ്റിക്കാലേത്ത് കടവ് റോഡിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് റോഡും തോണ്ടലിൽ പാടശേഖരവും തിരിച്ചറിയാനാകാതെ വെള്ളം നിറഞ്ഞൊഴുകുകയാണ്. സംസ്കാരം ഇന്ന്. ഭാര്യ: സരസ്വതി. മക്കൾ: ആശ, അനിൽകുമാർ, അജന്ത, അനീഷ്. മരുമക്കൾ: രാജേന്ദ്രൻ, ആനന്ദവല്ലി, രമേശ്, രശ്മികല.