ambala

അമ്പലപ്പുഴ: ശക്തമായ കടലാക്രമണത്തിനിടെ തിരയിൽ തോന്നിയ പച്ച നിറം ആശങ്കയ്ക്ക് വഴി വെച്ചു. അമ്പലപ്പുഴയുടെ തീരപ്രദേശത്താണ് വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം കടൽ പച്ച നിറത്തിൽ കണ്ടു തുടങ്ങിയത്.

ജില്ലയുടെ തീര പ്രദേശത്താകെ രണ്ടു ദിവസമായി കടൽക്ഷോഭം അതിശക്തമാണ്. ഇതിനിടയിലാണ് ഇന്നലെ കടൽ പച്ച നിറത്തിലായത്. ആഞ്ഞടിക്കുന്ന തിരമാലയ്ക്ക് ഇളം പച്ച നിറമായിരുന്നുവെന്ന് തീരദേശ വാസികൾ പറഞ്ഞു. കടൽ ശക്തമായതോടെ തിരമാല ആഞ്ഞടിക്കുകയാണ്. വൈകിട്ടോടെയും നിറമാറ്റത്തിൽ വ്യത്യാസം വന്നില്ല. കഴിഞ്ഞ വർഷങ്ങളിൽ കടൽ ഉൾവലിഞ്ഞ സംഭവം ഉണ്ടായെങ്കിലും നിറംമാറ്റം ആദ്യമാണെന്ന് പ്രദേശവാസികൾ പറയുന്നു.