ചേർത്തല:ജില്ലയുടെ തീരപ്രദേശത്ത് കടലാക്രമണം നേരിടുന്ന പ്രദേശങ്ങൾ സംരക്ഷിക്കാൻ നടപടിയായതായി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ പറഞ്ഞു. കടൽഭിത്താക്കായി കിഫ്ബി വഴി അനുവദിച്ച 184 കോടിയുടെ കരാർ മംഗലാപുരം കമ്പനി ഏറ്റെടുത്തു. കളക്ടർ അനുവദിച്ച രണ്ടു കോടിയുടെ ടെണ്ടർ നടപടി പൂർത്തികരിച്ചു വരുന്നു.കാലപ്പഴക്കം ചെന്ന ഒറ്റമശേരി, അന്ധകാരനഴി, പള്ളിത്തോട് പ്രദേശങ്ങളിലെ കടൽഭിത്തി പൂർത്തിയാക്കും.ജില്ലയുടെ ചുമതലയുള്ള മന്ത്റി ജി.സുധാകരന്റെ നിർദ്ദേശപ്രകാരമാണ് നടപടി .മത്സ്യ ബോർഡംഗം പി.ഐ.ഹാരിസും ഒപ്പം ഉണ്ടായിരുന്നു.