അരൂർ: അരൂർ ഗ്രാമ പഞ്ചായത്തിൽ 8 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ മുൻകരുതൽ ഊർജ്ജിതമാക്കി. ഇന്നലെ ചികിത്സയിലുള്ള 5 പേരുടെ ഫലം നെഗറ്റീവായി.

പഞ്ചായത്തിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 33 ആണ്. വാർഡ് 6,10 എന്നിവ കൂടി ഇന്നലെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച 2,11,13, 18, 22 വാർഡുകൾ കണ്ടെയ്ൻമെൻറ് സോണായി തുടരുകയാണ്.