തുറവൂർ: ദേശീയപാതയിൽ കോടംതുരുത്ത് ബസ് സ്റ്റോപ്പിനു സമീപം വെള്ളക്കെട്ടിൽ ചാടിയ കാർ നിയന്ത്രണം തെറ്റി ട്രാൻസ്ഫോർമർ ഇടിച്ചു തകർത്തു. കാറിലുണ്ടായിരുന്ന 5 പേർക്ക് പരിക്കേറ്റു.
കൊല്ലം സ്വദേശികളായ കല്ലുമത്താഴ വിമല ഭവൻ സുബിൻ (27), ആയ്തിൽ തട്ടണത്ത് പടിഞ്ഞാറേത് അമൽ (26), മുഖത്തല അമൽ (26), വളത്തുങ്കൽ അക്കലഞ്ചേരി പ്രകാശ് ഭവൻ ബാലു (27), കിളിക്കൂള്ളൂർ എം.ജി.നഗർ സനാഭവൻ വൈശാഖ് (25) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടംതുരുത്ത് ബസ് സ്റ്റോപ്പിനു സമീപം ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. കൊല്ലത്ത് നിന്നു കൊച്ചിയിലേക്കു പോകുകയായിരുന്നു കാറിലുണ്ടായിരുന്നവർ.