ചേർത്തല: എക്‌സൈസ് ചേർത്തല റേഞ്ചിലെ ഡ്രൈവർക്കും രണ്ട് സിവിൽ എക്സൈസ് ഓഫീസർമാർക്കും കൊവിഡ് സ്ഥിരീകരിച്ചു. മൂന്നു പേരെയും ആശുപത്രിയിലേക്കു മാറ്റി.
ജീവനക്കാരെ രണ്ടായി തിരിച്ച് 11 പേർ ഒരാഴ്ച വീതമാണ് ജോലി ചെയ്തിരുന്നത്. 8 പേരെ ക്വാറന്റൈൻ ചെയ്തു. തണ്ണീർമുക്കം,പട്ടണക്കാട് പഞ്ചായത്തുകളിൽ ഉൾപ്പെട്ടവരാണ് ഇവർ. രോഗം സ്ഥിരീകരിച്ചവരുടെ ബാച്ചിൽ ഉണ്ടായിരുന്ന ഓഫീസിലെ വനിതാ സിവിൽ എക്സൈസ് ഓഫീസറുടെ ആദ്യ പരിശോന ഫലം നെഗറ്റീവായെങ്കിലും വീണ്ടും പരിശോധന നടത്താൻ നിർദ്ദേശിച്ചിരിക്കുകയാണ്.എങ്ങനെയാണ് രോഗം ബാധിച്ചതെന്ന് അറിവായിട്ടില്ല.നിലവിൽ രോഗം സ്ഥിരീകരിച്ചയാളുടെ ഭാര്യ താലൂക്ക് ആശുപത്രിയിലെ നഴ്സാണ്. ഇവരെല്ലാം നിരീക്ഷണത്തിലാണ്. അഗ്നിശമന സേനയുടെ നേതൃത്വത്തിൽ എക്‌സൈസ് ഓഫീസ് ഇന്ന് അണുനശീകരണം നടത്തിയ ശേഷം അടുത്ത 11 പേരെ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.