lethal

പൂച്ചാക്കൽ: വീടിനോടു ചേർന്നുള്ള തോട്ടിൽ വീണ് രണ്ടര വയസുകാരൻ മരിച്ചു. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് രണ്ടാം വാർഡിൽ ശോഭാലയത്തിൽ ലിജോയുടെ മകൻ ലേതൽ ലിജോ ആണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം അമ്മ നിമ്മി അടുക്കളയിലായിരുന്ന സമയത്ത് കുട്ടി തൊട്ടടുത്തെ തോട്ടിലേക്ക് വീഴുകയായിരുന്നു എന്നാണു് സംശയിക്കുന്നത്. കുട്ടിയെ കാണാതായായപ്പോൾ അയൽവാസികളുമായുളള തെരച്ചിലിനൊടുവിൽ വീടിന് ഇരുന്നൂറ് മീറ്റർ അകലെ തോട്ടിലേക്ക് മറിഞ്ഞു കിടന്ന മരക്കൊമ്പിൽ കുടുങ്ങിക്കിടന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ചേർത്തലയിലുള്ള സ്വകാര്യ ആശുപത്രിലേക്കു കൊണ്ടുപോയെങ്കിലും യാത്രാമദ്ധ്യേ മരണം സംഭവിച്ചു. ചേർത്തല ഗവ. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് കൊവിഡ് പരിശോധനയ്ക്ക് ശേഷം സംസ്കരിക്കും. ആലപ്പുഴ ആര്യാട് കൊച്ചുവെളി സ്വദേശിയായ ലിജോ, ചെമ്മീൻ വളർത്തു കേന്ദ്രത്തിലെ ജോലി സംബന്ധിച്ച് പള്ളിപ്പുറത്ത് നാലു വർഷമായി വാടകക്ക് താമസിക്കുകയാണ്.