srswt

കുട്ടനാട്: കാലവർഷം കനത്തതോടെ ജില്ലയിൽ രണ്ടു മരണം. കനാലിൽ വീണ് വൃദ്ധയെ കാണാതായി. വീടിനോടു ചേർന്നുള്ള തോട്ടിൽ വീണു രണ്ടര വയസുകാരൻ മരിച്ചു. കാൽ വഴുതി പുഞ്ചയിൽ വീണ് വിമുക്തഭടനും ദാരുണാന്ത്യം.

ചേന്നംപള്ളിപ്പുറം പഞ്ചായത്ത് രണ്ടാം വാർഡിൽ ശോഭാലയത്തിൽ ലിജോയുടെ മകൻ ലേതൽ ലിജോയാണ് തോട്ടിൽ വീണു മരിച്ചത്. വെള്ളം കയറിയ റോഡിൽ നിന്നു കാൽവഴുതി പുഞ്ചയിൽ വീണാണ് വിമുക്തഭടനായ ചെട്ടികുളങ്ങര കരിപ്പുഴ ആനന്ദഭവനത്തിൽ സി.ആനന്ദൻ (60) മരിച്ചത്. വീടിന് മുന്നിലെ എ-സി കനാലിൽ നിന്നു പുലർച്ചെ ബക്കറ്റിൽ വെള്ളമെടുക്കാനിറങ്ങിയപ്പോൾ കാൽ തെന്നി വീണ് രാമങ്കരി പഞ്ചായത്ത്‌ വേഴപ്ര സെറ്റിൽമെന്റ്‌ കോളനി 140ൽ സരസ്വതിയെ (70) കാണാതായി. രാവിലെ ആറോടെയായിരുന്നു സംഭവം. ഫയർഫോഴ്‌സും പൊലീസും തെരച്ചിൽ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.