കുട്ടനാട്: കിഴക്കൻവെള്ളത്തിന്റെ കുത്തൊഴുക്കിൽ കൈനകരി കൃഷിഭവന് കീഴിലെ വലിയ തുരുത്ത് പാടശേഖരത്തിൽ മടവീണു. നൂറ്റി ഇരുപത് ഏക്കറിലേറെ കൃഷി നശിച്ചു ഇന്നലെ വൈകിട്ട് ആറരയോടെ കൈനകരി പുത്തൻചിറ പി കെ രാജപ്പന്റെ വീടിന് സമീപത്തെ ചെറിയതോടിന്റെ ബണ്ട് കവിഞ്ഞൊഴുകിയതിനെത്തുടന്നായിരുന്നു മടവീഴ്ച.പാടശേഖരത്തേക്ക് വെള്ളം ഇരച്ച് കയറി.വിതച്ച് ഇരുപത് ദിവസം മാത്രം പ്രായമായ കൃഷി പൂർണ്ണമായി നശിച്ചു. പ്രദേശം ആകെ വെള്ളത്തിൽ മുങ്ങിയതോടെബണ്ടുകളിലും മറ്റും താമസിക്കുന്ന നിരവധി കുടുംബങ്ങളുടെ ജീവിതം ദുരിതത്തിലായി .