photo

ചേർത്തല:ചിക്കൻ പോക്‌സിന്റെ പരിശോധനക്കായി ചെന്നയാൾക്ക് കൊവിഡ് പോസ്​റ്റീവ് ആയി.

തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ മഠത്തിപ്പറമ്പ് കോളനി നിവാസിക്കാണ് കോട്ടയം മെഡിക്കൽ കോളേജിൽ പരിശോധനയിൽ കൊവിഡ് പോസി​റ്റീവായത്. തുടർന്ന് കോളനിയിലെ മുപ്പത്തിആറ് കുടുംബങ്ങൾ ഉൾപ്പെടെ 42 കുടുംബങ്ങളാണ് നിരീക്ഷണത്തിലായത്.യാതൊരു തയ്യാറെടുപ്പുമില്ലാതെ പെട്ടെന്ന് നിരീക്ഷണത്തിൽ കഴിയേണ്ടിവന്ന മഠത്തിപ്പറമ്പ് കോളനി നിവാസികൾക്ക് സ്ഥലം എം.എൽ.എ കൂടിയായ മന്ത്റി തിലോത്തമനും ഗ്രാമപഞ്ചായത്തും കൈത്താങ്ങ് ഒരുക്കി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ കൊവിഡ് പരിശോധനയിൽ 42 കുടുംബാംഗങ്ങൾക്കും നെഗറ്റിവാണെന്നത് ആശ്വാസത്തിന് വകയൊരുക്കി. മന്ത്റി പി.തിലോത്തമനോടൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ് ജ്യോതിസ്, ജില്ലാപഞ്ചായത്ത് അംഗം സിന്ധുവിനു, പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷമാരായ രമാമദനൻ,സുധർമ്മസന്തോഷ്, ബിനിതമനോജ് എന്നിവരും ഉണ്ടായിരുന്നു.