മാന്നാർ കാലവർഷക്കെടുതികൾ നേരിടുന്നതിനായി ഡി.വൈ.എഫ്.ഐ മാന്നാർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെൽപ്പ് സെൻറർ തുടങ്ങി . ചെന്നിത്തല , മാന്നാർ , പാണ്ടനാട് , ബുധനൂർ , പുലിയൂർ എന്നിവിടങ്ങളിലാണ് ഹെൽപ്പ് സെന്ററുകൾ . തോരാതെ പെയ്യുന്ന മഴയിൽ പമ്പ, അച്ചൻ കോവിൽ ആറുകളുടെ ജലനിരപ്പ് ഉയർന്നതോടെ അപ്പർകുട്ടനാടൻ മേഖലയിലുള്ള വീടുകളിൽ വെള്ളം കയറി ജീവിതം ദുസ്സഹമായി. ഇവിടങ്ങളിലെ കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്നതിനും ക്യാമ്പുകൾ ഒരുക്കുന്നതിനും ഡി.വൈ.എഫ്.ഐ മാന്നാർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള യൂത്ത് ബ്രിഗേഡ് സജീവമായി രംഗത്തുണ്ട് . ഫോൺ . 9605868833 , 9562817746 , 9074041818 , 9496331330 .