ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയൻ 1320-ാം നമ്പർ ഹരിപ്പാട് ടൗൺ ശാഖായോഗത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. യൂണിയനിൽ പ്രസിഡന്റ് കെ.അശോകപണിക്കർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ജി.വിനോദ് അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി അഡ്വ.ആർ.രാജേഷ് ചന്ദ്രൻ, യോഗം ഡയറക്ടർ ബോർഡ് അംഗം പ്രൊഫ.സി.എം.ലോഹിതൻ, യൂണിയൻ കൗൺസിലർ ടി.മുരളി, യൂണിയൻ പഞ്ചായത്ത് അംഗം വി.മുരളീധരൻ എന്നിവർ പങ്കെടുത്തു. ശാഖാ സെക്രട്ടറി ഡി.ജയകുമാർ സ്വാഗതവും ശാഖകമ്മറ്റി അംഗം കൃഷ്ണകുമാരി നന്ദിയും പറഞ്ഞു.