അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്തിലെ 5,6,7 വാർഡുകളുടെ കിഴക്കൻ ഭാഗങ്ങൾ വെള്ളത്തിൽ മുങ്ങി. പത്താം പീയൂസ് പള്ളിയുടെ തെക്കുഭാഗം, മാടായിക്കത്തറ കോളനി എന്നിവിടങ്ങളാണ് വെള്ളത്തിനടിയിലായത്. ഇവിടെയുള്ള നിരവധി കുടുംബങ്ങളെ അറവുകാട് ശ്രീദേവി ഇംഗ്ലീഷ് മീഡിയം സ്കൂൾ, ഗവ. മുസ്ലിം സ്കൂൾ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.