പൂച്ചാക്കൽ: പാണാവള്ളി ഗീതാനന്ദപുരം മൈലംതുരുത്ത് കടവിൽ കൊച്ചുപുരക്കൽ സുകുമാരന്റെ പലവ്യഞ്ജന കടയിൽ മോഷണം. 75,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.വള്ളത്തിൽ എത്തിയാണ് മോഷണം നടത്തിയെന്ന് സംശയിക്കുന്നു. വള്ളക്കടവിൽ ഒരു ജോഡി ചെരുപ്പ് ഉപേക്ഷിച്ച നിലയിൽ കിടപ്പുണ്ട്. ടിൻ ഷീറ്റിൽ മോഷ്ടാവിന്റെ രക്തക്കറയുമുണ്ട്. പൂച്ചാക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.