ആലപ്പുഴ: കെ.എസ്.ടി എംപ്ലോയീസ് സംഘ് (ബി.എം.എസ്) ആലപ്പുഴ നോർത്ത് ജില്ലാ സമ്മേളനം സംസ്ഥാന ട്രഷറർ ടി.പി.വിജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.സദാശിവൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൽ.രാജേഷ്, പ്രസിഡന്റ് ജി.കെ.അജിത്, സെക്രട്ടറി ജി.എം.അരുൺകുമാർ, ജില്ലാ വർക്കിംഗ് പ്രസിഡന്റ് പി.ജി.ശ്രീകുമാർ, ബി.എം.എസ് ജില്ലാ സെക്രട്ടറി ബിനീഷ് ബോയ് തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എസ്.അജയകുമാർ സമാപന പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എൻ.ദേവദാസ് സ്വാഗതവും സി.ആർ.മനോജ് നന്ദിയും പറഞ്ഞു. ഭാരവാഹികളായി അഭിലാഷ് ബെർലി (പ്രസിഡന്റ് ), കെ.ദിനേശ് (വർക്കിംഗ് പ്രസിഡന്റ്), കെ.ടി.സന്തോഷ് കുമാർ, സി.ബി.അരവിന്ദാക്ഷൻ (വൈസ് പ്രസിഡന്റുമാർ), സി.ആർ.മനോജ് (സെക്രട്ടറി),

ഐ.കെ.ജിജി, എം.ടി.സനൽകുമാർ, എൻ.എ. രശ്മിനാഥ് (ജോ. സെക്രട്ടറിമാർ), സി. ശ്രീകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.