ആലപ്പുഴ: കുട്ടികളും സ്ത്രീകളും ഉൾപ്പെടെ ജില്ലയിൽ ഇന്നലെ 109 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 1093 ആയി. 14 കുട്ടികൾക്കും 38 സ്ത്രീകൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
98 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. നാലുപേർ വിദേശത്തു നിന്നും ഏഴു പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഒരു മരണം റിപ്പോർട്ട് ചെയ്തതോടെ കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം ജില്ലയിൽ 16 ആയി. ആലപ്പുഴ വട്ടയാൽ കൈതവളപ്പിൽ കെ.ജി.ചന്ദ്രൻ (75) ആണ് മരിച്ചത്. 35 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതോടെ 1497 പേർ രോഗമുക്തരായി. രോഗവിമുക്തരായവരിൽ 27 പേർ സമ്പർക്കത്തിലൂടെ രോഗബാധിതരായവരാണ്. ആറുപേർ വിദേശത്തുനിന്നും ഒരാൾ അന്യസംസ്ഥാനത്തു നിന്നും എത്തിയതും ഒരാൾ ആരോഗ്യ പ്രവർത്തകനും ആണ്. ഇന്നലെയും സമ്പർക്ക രോഗികളുടെ എണ്ണം വർദ്ധിച്ചത് ആശങ്കപ്പെടുത്തുന്നു. അഞ്ച് കുട്ടികൾ ഉൾപ്പെടെ 42 പേർക്കാണ് പട്ടണക്കാട് ഇന്നലെ മാത്രം സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
# ഇന്നലെ രോഗം സ്ഥിരീകരിച്ചവർ
ദുബായിൽ നിന്നെത്തിയ വെളിയനാട്, പുളിങ്കുന്ന് സ്വദേശികൾ, മുട്ടാർ സ്വദേശിനി,ഷാർജയിൽ നിന്നെത്തിയ പാണ്ടനാട് സ്വദേശി,ആന്ധ്രാപ്രദേശിൽ നിന്നെത്തിയ വലയൂർ സ്വദേശി, ബംഗളുരുവിൽ നിന്നെത്തിയ കെ.ആർ പുരം സ്വദേശി, മുംബയിൽ നിന്നെത്തിയ അരൂർ സ്വദേശി,രാമങ്കരി സ്വദേശിനി, ഡൽഹിയിൽ നിന്നെത്തിയ വെളിയനാട് സ്വദേശിനി, കർണാടകയിൽ നിന്നെത്തി മെഡി. ആശുപത്രിയിൽ ചികിത്സയിലുള്ള യുവാവ്, ഡൽഹിയിൽ നിന്നെത്തിയ വെളിയനാട് സ്വദേശി
ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ: 6969
ആലപ്പുഴ മെഡി.ആശുപത്രിയിൽ: 265
ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ: 55
തുറവൂർ ഗവ.ആശുപത്രിയിൽ:62
കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ:230