കറ്റാനം: കെ.പി റോഡിൽ കോയിക്കൽ ചന്തയ്ക്ക് സമീപം ഇന്നോവ കാർ സ്‌കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രികരായ രണ്ടു യുവാക്കൾ തൽക്ഷണം മരിച്ചു. കറ്റാനം കട്ടച്ചിറ കുറ്റിലേത്ത് അച്ചൻകുഞ്ഞിന്റെ മകൻ അജി അച്ചൻകുഞ്ഞ് (20), തമിഴ്നാട് തേനി സ്വദേശി കറുപ്പയ്യ (സൂര്യ -24) എന്നിവരാണ് മരിച്ചത്. ഇരുവരും കെ-പി റോഡിലെ മൂന്നാംകുറ്റിക്ക് സമീപത്തെ കാട്ടൂർ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരായിരുന്നു. ഇന്നലെ വൈകിട്ട് 5.45 ഓടെ ആയിരുന്നു അപകടം. ഗോഡൗണിൽ സാധനങ്ങൾ ഇറക്കിയശേഷം തിരികെ സ്‌കൂട്ടറിൽ സൂപ്പർ മാർക്കറ്റിലേക്ക് വരുമ്പോഴായിരുന്നു അപകടം. ഇരുവരുടെയും മൃതദേഹം കായംകുളം ഗവ.ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അജിയുടെ മാതാവ് മിനി സഹോദരൻ അജു..