ആലപ്പുഴ: പ്രളയത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാൻ ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് രംഗത്തിറങ്ങുമെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു അറിയിച്ചു. ദുരിതാശ്വാസ കേന്ദ്രങ്ങളിൽ ഉൾപ്പെടെയുള്ളവർക്ക് വേണ്ട സഹായങ്ങൾ ചെയ്യണമെന്നും ദുരിതമനുഭവിക്കുന്നവർക്ക് സഹായങ്ങൾ എത്തിച്ചു നൽകണമെന്നും ജില്ലയിലെ കോൺഗ്രസ് നേതാക്കളോടും പ്രവർത്തകരോടും ലിജു ആവശ്യപ്പെട്ടു