വള്ളികുന്നം: ബി ജെ പി വള്ളികുന്നം കിഴക്ക് - പടിഞ്ഞാറ് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഭാ സംഗമവും അനുമോദനവും സംഘടിപ്പിച്ചു. മുൻമിസോറാം ഗവർണർ. കുമ്മനം രാജശേഖരൻ ഓൺ​ലൈനായി​ ഉദ്ഘാടനം നിർവഹിച്ചു..പ്രതിഭകളെ എന്നും ആദരിച്ചിട്ടുള്ള പ്രസ്ഥാനമാണ് ബി.ജെ.പിയെന്നും ഇന്ന് മേക്ക് -ഇൻ -ഇന്ത്യ പോലുള്ള പദ്ധതികളിലൂടെ രാജ്യമെമ്പാടും ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. വള്ളികുന്നം കിഴക്ക് ഏരിയ പ്രസിഡന്റ് ജയിംസ് വള്ളികുന്നം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ മുഖ്യ പ്രഭാക്ഷണം നടത്തി. .കെ.കെ. അനൂപ്, ഹരീഷ് കാട്ടൂർ, അനിൽ വള്ളികുന്നം, ജി. ശ്യംകൃഷ്ണൻ, രാജേന്ദ്രനാഥ് ഈരിക്കത്തറ, ഷാജിവട്ടക്കാട്ട്, സുരേഷ് സോപാനം, ബീനാവേണു എന്നിവർ സംസാരിച്ചു...