ചേർത്തല:മുനിസിപ്പൽ 27-ാം വാർഡ് കൈലാസത്തുവെളിയിൽ നളിനിയുടെ വീട് കാറ്റിലും മഴയിലും തകർന്നു വീണു. ഇന്നലെ പുലർച്ചെ അഞ്ചോടെയുണ്ടായ കാറ്റിലാണ് വീട് തകർന്നത്. ഓട് മേഞ്ഞ വീടിന്റെ ഒരു ഭാഗം പൂർണമായും തകർന്നു വീഴുകയായിരുന്നു. അടുക്കളയും പ്രധാന മുറിയുടെ ഭാഗവും തകർന്ന് വീട്ടിലെ ഉപകരണങ്ങൾക്കെല്ലാം കേടുപാടുകൾ സംഭവിച്ചു.