ആലപ്പുഴ: മഴ ശക്തി പ്രാപിക്കുന്നതിനിടെ ജില്ലയിലെ വിവിധ താലൂക്കുകളിലായി 69 ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി. 935 കുടുംബങ്ങളിൽ നിന്നായി 3,205 പേരാണ് വിവിധ ക്യാമ്പുകളിലുള്ളത്.ചെങ്ങന്നൂർ താലൂക്കിലാണ് ഏറ്റവും കൂടുതൽ ക്യാമ്പുകൾ.


# ക്യാമ്പുകളുടെ കണക്ക്

 കാർത്തികപ്പള്ളി-15 (കുടുംബങ്ങൾ - 355, ആളുകൾ - 1202)

 മാവേലിക്കര -8 (കുടുംബങ്ങൾ 61 ആളുകൾ-142)
 അമ്പലപ്പുഴ-3 (കുടുംബങ്ങൾ- 15 ആളുകൾ-46)
 കുട്ടനാട്-12 (കുടുംബങ്ങൾ -98 ആളുകൾ-327)
 ചെങ്ങന്നൂർ-30 (കുടുംബങ്ങൾ -396 ആളുകൾ-1452)
 ചേർത്തല -ഒന്ന് (കുടുംബങ്ങൾ - 10ആളുകൾ- 36)